ദില്ലി : കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകള്‍ നടപ്പിലാക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ കുറച്ചത് ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. വായ്പകള്‍ക്ക് 75 ബേസിസ് പോയിൻ്റ് പലിശ കുറയുമ്പോള്‍ നിക്ഷേപങ്ങള്‍ക്ക് 20-50 ബേസിസ് പോയിന്റ് പലിശയില്‍ കുറവുണ്ടാകും. വന്‍കിട നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 100 ബേസിസ് പോയിന്റ് കുറവ് വരും.
ഇതുപ്രകാരം 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 7.95% ആയി കുറയും. ഹൃസ്വകാല നിക്ഷേപങ്ങളുടെ പലശ 4% ല്‍ നിന്ന് 3.5% ആയികുറയും. ഒരു വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് നഇകുന്ന പലിശ നിരക്ക് 3.7% ആയിരിക്കും. വന്‍കിട നിക്ഷേപങ്ങളുടെ പലിശ 3.7% ആയിരിക്കും. നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാര്‍ച്ച് 10ന് കുറവ് വരുത്തിയിരുന്നു. പലിശ നിരക്ക് കുറയുന്നതിന്റെ പേരില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നും നിലവിലെ സാഹചര്യത്തില്‍ നിക്ഷേപങ്ങളില്‍ വര്‍ധന പ്രതീക്ഷി്ക്കുന്നതായും എസ്.ബി.ഐ ചെയര്‍മാന്‍ രജ്‌നീഷ്‌കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

