Wednesday, May 15, 2024
spot_img

ഇനി ഉച്ചഭാഷിണി വേണ്ട, പ്രവാചകൻ്റെ കാലത്തെ സമ്പ്രദായം മതി

അലഹാബാദ്: മുസ്‌ലിം പള്ളികളില്‍ മൈക്കോ ലൗഡ്സ്പീക്കറോ ഉപയോഗിക്കാതെ ബാങ്ക് വിളിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മുസ്ലിം പള്ളികള്‍ക്ക് പ്രവാചകന്റെ കാലത്തെ സമ്പ്രദായം മതി. ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെയുള്ള ബാങ്ക് വിളിയും നിയമലംഘനമാണെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം കോടതി തള്ളി.

ബാങ്കുവിളി ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ കോടതി മൈക്കോ ലൗഡ്സ്പീക്കറോ ഉപയോഗിക്കാതെ ബാങ്ക് വിളിക്കുന്നത് പൊതുജനങ്ങളെ ബാധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

ഖാസിപൂര്‍ ജില്ലയിലെ ബാങ്ക് വിളി നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി എം.പി അഫ്സല്‍ അന്‍സാരിയാണ് കോടതിയെ സമീപിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ലൗഡ്‌സ്പീക്കര്‍, ആംപ്ലിഫയര്‍ എന്നിവ ഉപയോഗിക്കരുതെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ബാങ്ക് വിളി ഇസ്ലാം മതത്തില്‍ അനിവാര്യവും അവിഭാജ്യ ഘടകവുമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍,അതിന് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കണമെന്ന് പറയാനാകില്ല. ബാങ്ക് വിളിക്കുന്നതിന് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 25 പ്രകാരം സംരക്ഷിക്കാനാകില്ലെന്നും കോടതി അറിയിച്ചു.

ശബ്ദ മലിനീകരണ പ്രശ്‌നവും ജനങ്ങളുടെ മൗലികാവകാശ പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ട് കോടതി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. സംസ്ഥാനത്താകെ ലൗഡ്‌സ്പീക്കര്‍ ഉപയോഗിച്ചുള്ള ബാങ്കുവിളി നിരോധിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.

ക്ഷേത്രങ്ങളില്‍ ഭക്തിഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് കേരള ഹൈക്കോടതി ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അടങ്ങുന്ന ബെഞ്ചാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് നിയമം മൂലം നിരോധിച്ചിരുന്നു. എന്നാല്‍ മുസ്‌ളീം പള്ളികളില്‍ നിന്നുള്ള ബാങ്കുവിളിയെ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയായിരുന്നു ഉത്തരവ്.

പിന്നീടു നടന്ന നിയമയുദ്ധത്തിനു ശേഷം ഈ നിയമം മുസ്‌ളീം പള്ളികള്‍ക്കും ബാധകമാക്കിയിരുന്നു. എന്നാല്‍ ഈ നിയമം മുസ്‌ളീം പള്ളികള്‍ നടപ്പാക്കിയിരുന്നില്ല.

Related Articles

Latest Articles