Tuesday, May 14, 2024
spot_img

ഇനി എത്ര നാൾ ഈ ഗാംഭീര്യത്തിന്റെ മുഖങ്ങൾ ? ഇന്ന് ലോക ഗജ ദിനം

ആനകളെ ഇഷ്ടപ്പെടുത്തവർ ആരുമില്ലലോ. ലോകമെമ്പാടുമുള്ള ആനകളുടെ സംരക്ഷണത്തിനായി ആചരിച്ചു വരുന്ന ദിനമാണ് ലോക ആന ദിനം. 2012 ആഗസ്റ്റ് 12 നാണ് ആദ്യമായി ഈ ദിനം ആചരിച്ചു തുടങ്ങിയത്. ഏഷ്യൻ ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥയെ ശ്രദ്ധയിൽപ്പെടുത്തുക, കാട്ടാനകളുടെയും നാട്ടാനകളുടെയും മികച്ച പരിചരണത്തിനും പരിപാലനത്തിനുമായി ഗുണപരമായ പരിഹാരങ്ങൾ കണ്ടെത്തുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.

2011 ൽ കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലൻഡിലെ എലിഫന്റ് റീഇൻ‌ട്രൊഡക്ഷൻ ഫൗണ്ടഷന്റെ സെക്രട്ടറി ജനറൽ ശിവപോർൺ ദർദരാനന്ദ എന്നിവർ ചേർന്നാണ് ഇതിന് രൂപ കൽപ്പന നടത്തിയത്. കരയിലെ ഏറ്റവും വലിയ സസ്തനിയിപ്പോൾ വംശനാശ ഭീഷണി നേരിടുകയാണ്.

അടുത്തിടെ ഗർഭിണിയായ കാട്ടാനയ്ക്ക് കൈതച്ചക്കയിൽ പടക്കംവെച്ച് നൽകി വായ തകർന്ന് അതിന് ഭക്ഷണം കഴിക്കാനാകതെ മരിച്ച സംഭവം ഏതോരു മൃഗസ്നേഹിയുടെ മനസ്സിലും മുറിവേറ്റ നോമ്പരമാണ്. കാട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷണമാക്കി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾമൂലവും ഒട്ടനവധി കാട്ടാനകളാണ് മരിക്കുന്നത്. ഇതിനു പുറമേ

ആനക്കൊമ്പുകൾക്ക് വേണ്ടിയും ആനകൾ വേട്ടയാടപ്പെടാറുണ്ട് . വനനശീകരണവും , കൂടുതലായി ആളുകൾ കൃഷിക്കും മറ്റാവശ്യങ്ങൾക്ക് വേണ്ടി കാടു കൈയേറി സ്വന്തമാക്കുന്നതും, ആനകൾക്ക് ദോഷം ചെയ്യുന്നു. ഇത് ഇവയുടെ വംശനാശത്തിലേക്ക് നയിക്കുകയാണ്.

ഇന്ന് ലോകത്ത് മൂന്ന് തരം ആനകളാണ് ഉള്ളത്. ഏഷ്യൻ ആനയും രണ്ടുതരം ആഫ്രിക്കൻ ആനയും . ഏഷ്യൻ ആനകൾ പ്രധാനമായും നാലുതരത്തിലാണ്. ശ്രീലങ്കൻ ആന, ഇന്ത്യൻ ആന, സുമാത്രൻ ഏഷ്യൻ ആന, ബോർണിയോ പിഗ്മി ആന എന്നിവയാണ് അവ . ആഫ്രിക്കൻ ആനകൾ പലകാര്യങ്ങളിലും ഏഷ്യൻ ആനകളിൽനിന്ന് വ്യത്യസ്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ആനകൾ ആഫ്രിക്കൻ സാവന്ന ആനകളും ഏറ്റവും വലുപ്പം കുറഞ്ഞ ആനകൾ ഏഷ്യൻ ആനകളിൽപ്പെട്ട സുമാത്രൻ ആനകളുമാണ്.

മനുഷ്യരെപ്പോലെതന്നെ ആനകൾക്കും സങ്കീർണമായ വികാരങ്ങളും ബുദ്ധിയും ഉണ്ട്. ആനയ്ക്ക് പൊതുവേ കാഴ്ചശക്തി കുറവാണ്. എന്നാൽ , ശ്രവണശേഷി കൂടുതലാണ്. ഇൻഫ്രാസോണിക് ശബ്ദം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നവരാണ് ആനകൾ. മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത ശബ്ദതരംഗങ്ങൾ ഇവർക്ക് കേൾക്കാൻ കഴിയും. അതുപോലെ തന്നെ, മണംപിടിക്കാനും കഴിവു കൂടുതലാണ്. ആനകൾ ഒരു പ്രത്യേക മണം വർഷങ്ങളോളം ഓർത്തുവെക്കും.

ഇത്തരത്തിൽ, ഗാംഭീര്യവും , പ്രൗഢതയുമുള്ള ആനകളെ വേണ്ട വിധത്തിൽ പരിപാലിച്ചില്ലെങ്കിൽ, നാളെ ഈ ഭൂമുഖത്തു നിന്ന് ഇവ ഇല്ലാതാക്കുവാൻ അധിക സമയം വേണ്ടി വരില്ല .

Related Articles

Latest Articles