Monday, June 17, 2024
spot_img

ഇനി പുതിയ ചികിത്സ രീതി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധമാറിയ ആളുകളുടെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നല്‍കുന്ന ചികിത്സാ രീതി ഇനി കേരളത്തില്‍ ഒരുങ്ങുന്നു. കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ ആന്റിബോഡി ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന ചികിത്സാ രീതിയാണിത്.

ഇതിനായി രക്തത്തിലെ ആന്റിബോഡിയുടെ അളവ് കണ്ടെത്താനുള്ള ഐജിജി എലൈസ ടെസ്റ്റ് സംവിധാനം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സജ്ജമാക്കും.

ന്യൂട്രലൈസേഷന്‍ പരിശോധനയാണ് പ്ലാസ്മ രീതിക്ക് വേണ്ടതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് പ്രായോ​ഗികമല്ല. ഉയര്‍ന്ന സുരക്ഷാ നിലവാരമുള്ള വൈറോളജി ലാബുകളില്‍ വൈറസ് കള്‍ച്ചര്‍ ഉപയോഗിച്ച്‌ മാത്രമേ ഇത് ചെയ്യാനാകൂ. അതിനാല്‍ ഐജിജി എലൈസ ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

രോഗം ഭേദമായ 55 കിലോയെങ്കിലും തൂക്കമുള്ള വ്യക്തിയുടെ സമ്മതത്തോടെ 800 മില്ലിലീറ്റര്‍ രക്തമാകും ഒരു തവണ എടുക്കുക. നിശ്ചിത ഇടവേളയില്‍ ഒരാളില്‍ നിന്ന് 2 തവണ രക്തമെടുക്കാനായാല്‍ 8 പേര്‍ക്ക് ഉപകരിക്കുമെന്നാണ് കണക്ക്.

Related Articles

Latest Articles