മലപ്പുറം: ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിൽ കാല്‍നടയായി കോയമ്പത്തൂരിലേക്ക് പോയ തമിഴ്നാട്ടുകാരെ അതിര്‍ത്തിയില്‍ തടഞ്ഞ് പോലീസ്. 13 തമിഴ്നാട്ടുകാരെയാണ് മലപ്പുറം ജില്ലാ കൊടുമുടില്‍ വെച്ച് പോലീസ് തടഞ്ഞത്. നടന്നു ക്ഷീണിച്ച ഇവര്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണവും വെള്ളവും നല്കി. സംഘത്തില്‍ ആറ് സ്ത്രീകളും ഏഴ്പുരുഷന്മാരുമായിരുന്നു ഉണ്ടായിരുന്നത്.
പോലീസ് വാഹനങ്ങളിലാണ് 13 പേരെയും വൈലത്തൂരിലെ താമസ സ്ഥലത്ത് തിരികെ എത്തിച്ചത്.

