Saturday, June 1, 2024
spot_img

ഇനി ‘വെള്ളേപ്പം ‘കഴിച്ചാലോ?

പ്രവീണ്‍ രാജ് ഒരുക്കുന്ന പുതിയ ചിത്രം വെള്ളേപ്പത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്. തൃശൂരിന്റെ പ്രാതല്‍ മധുരത്തിന്റെ കഥയുമായാണ് വെള്ളേപ്പം വരുന്നത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ആണ് ചിത്രത്തിലെ നായികാനായകന്മാര്‍. വിനീത് ശ്രീനിവാസന്‍ ആണ് ഗാനം പാടിയിരിക്കുന്നത്. അക്ഷയ് രാധാകൃഷ്ണന്‍, നൂറിന് ഷെരീഫ് എന്നിവരെ കൂടാതെ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു.

പതിനെട്ടാം പടി, ജൂണ്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Articles

Latest Articles