Friday, May 3, 2024
spot_img

ഇന്തോനേഷ്യൻ തബ്ലീഗുകാർക്കെതിരേ കേസ്

ഹൈദരാബാദ് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസ്ഥാനത്തെത്തിയ ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരെ കേസ് എടുത്ത് തെലങ്കാന പോലീസ്.

പതിനാല് പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിസാമുദ്ദീനില്‍ നിന്നും തിരിച്ചെത്തിയ പത്ത് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരെ കേസ് എടുക്കാന്‍ തീരുമാനിച്ചത്.

വിസ ചട്ടങ്ങള്‍ ലംഘിച്ചു, സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ല എന്നീ കുറ്റങ്ങളാണ് ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കരിംനഗര്‍ സ്വേദേശികള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

അതേ സമയം വിലക്ക് ലംഘിച്ച് നടത്തിയ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. തബ്ലീഗില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 25,000 പേരെ ഇതിനോടകം കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ആളുകള്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരക്കാര്‍ക്ക് പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles