ദില്ലി: ഇന്ത്യയില്‍ 12 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ മലയാളിയാണ്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 511 ആയി. 37 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.
കര്‍ണാടകയില്‍ അഞ്ചും തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ച മലയാളി ദുബായിയില്‍ നിന്നെത്തിയ ആളാണ്. അമേരിക്ക, സ്വിറ്റ്‌സര്‍ലണ്ട് എന്നിവടങ്ങളില്‍ നിന്നെത്തിയവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ ചികിത്സയിലുണ്ടായിരുന്ന 65 വയസുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 10 ആയി ഉയര്‍ന്നു.
രോഗം ആശങ്കാജനകമായി മുന്നോട്ടുപോകുന്നതിനിടെ രാജ്യത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഇന്ന് അര്‍ധരാത്രിയോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കൂടി നിര്‍ത്തുമ്പോള്‍ രാജ്യം നിശ്ചലമാകും.
കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കേരളവും സമ്പൂര്‍ണ അടച്ചിടല്‍ ഇന്ന് മുതല്‍ നടപ്പാക്കി. മാര്‍ച്ച് 31 വരെയാണ് നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…