Monday, June 17, 2024
spot_img

ഇന്ത്യയുടെ നടപടിയെ വീണ്ടും അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ദില്ലി: കൊവിഡിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ എടുത്ത നടപടികളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. മേയ് മൂന്ന് വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെയാണ് ഇന്ത്യയുടെ സമയോചിതമായി നടപടിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.

‘കര്‍ക്കശമായി നടപടിയുടെ ഫലങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. പക്ഷേ ഫലപ്രദമായ ശാരീരിക അകലം പാലിക്കല്‍ രോഗികളെയും അവരുമായി ഇടപഴകിയവരെയും കണ്ടെത്തല്‍ എന്നിങ്ങനെ ആറ് ആഴ്ചത്തെ ലോക്ക് ഡൗണിലൂടെ വൈറസ് വ്യാപനം തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും’- ലോകാരോഗ്യസംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു.

വെല്ലുവിളികള്‍ ഒരുപാടുണ്ടായിട്ടും മഹാവ്യാധിക്കെതിരെ പോരാടുന്നതിന് ഇന്ത്യ അചഞ്ചലമായ സമര്‍പ്പണമാണ് കാണിച്ചതെന്നും, അധികൃതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള അതേ ഉത്തരവാദിത്തം സമൂഹത്തിനുമുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Related Articles

Latest Articles