Saturday, October 31, 2026

നാളെ മന്ത്രിസഭാ യോഗമില്ല, സംസ്ഥാനത്തെ ഇളവുകളിൽ മറ്റന്നാൾ തീരുമാനം

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ പുറത്തുവന്നതിനുശേഷം മാത്രമേ സംസ്ഥാനത്തിന്റെ ഇളവുകളില്‍ തീരുമാനമാകൂ. അതിനാല്‍ നാളെ നടത്താനിരുന്ന മന്ത്രിസഭാ യോഗം വ്യാഴാഴ്ചത്തേക്ക് മാറ്റി.

20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരനാണ് സാധ്യത. അതിന് ശേഷം കോവിഡ് 19 ന്റെ വ്യാപന തോത് കണക്കിലെടുത്ത് ചില മേഖലകളില്‍ നിബന്ധനകളോടെ ഇളവുകള്‍ നല്‍കാനാവുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കോവിഡ് ലോക്ക്ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശം മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും വരുന്ന 19 ദിവസം കേരളത്തിലെ ലോക്ക്ഡൗണ്‍ എങ്ങിനെ വേണമെന്ന് തീരുമാനിക്കുക.

പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച പ്രകാരം ഇരുപതാം തീയതിവരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. കേരളത്തിലെ രോഗവ്യാപനത്തിന്റെ സ്ഥിതി ജില്ലാതലത്തില്‍ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Related Articles

Latest Articles