ദില്ലി:രാജ്യത്തെ ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു. ലോക്ക്ഡൗണിനിടയിലും രാജ്യത്തെ കോവിഡ് ബാധയുടെ നിരക്ക് ഉയരുന്നത് കണക്കിലെടുത്താണിത്. ലോക്ക്ഡൗണ്‍ ഇളവുകളില്‍ കര്‍ശനമായ മാര്‍ഗരേഖകള്‍ വേണമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ് ഇപ്പോള്‍.
ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തിയതിന് ശേഷം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനനവാണ് രേഖപ്പെടുത്തിയത്. പല സ്ഥലങ്ങളിലും ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നതാണ് വര്‍ധനവിനുള്ള കാരണമായി കണക്കാക്കുന്നത്. ഇതിനിടെയാണ് ചില സംസ്ഥാനങ്ങള്‍ ഇളവുകളില്‍ പുതിയ മാര്‍ഗരേഖ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ഇളവുകളില്‍ മാറ്റം കൊണ്ടുവരുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്.
അതേസമയം ഇതുസംബന്ധിച്ച് ഒരു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. കേന്ദ്ര മന്ത്രിസഭാ ഉപസമിതി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഒരുഭാഗത്ത് ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ ഇളവുകളില്‍ കര്‍ശന മാര്‍ഗരേഖകള്‍ കൂടി വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകു. ഇക്കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…