കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി ഉന്നയിച്ച ചോദ്യത്തില്‍ ഞെട്ടിയിരിക്കുകയാണ് നേതാക്കള്‍. ഇവിടെ എത്ര പേര്‍ മദ്യപിക്കാറുണ്ടെന്നായിരുന്നു രാഹുല്‍ സംസ്ഥാന അധ്യക്ഷന്മാരോട് ചോദിച്ചത്. ചോദ്യത്തില്‍ തന്നെ പലരും നാണക്കേട് കൊണ്ട് മുഖം താഴ്ത്തുന്നുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നിയമങ്ങളില്‍ പ്രധാനം മദ്യപിക്കരുതെന്നും, ഖാദി നിര്‍ബന്ധമായും ഉപയോഗിക്കണമെന്നുമാണ്. രണ്ടും ആരും പാലിക്കാറില്ല എന്നതാണ് വാസ്തവം. ഇത് കോണ്‍ഗ്രസ് വീണ്ടും നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് രാഹുല്‍ നല്‍കുന്ന സൂചന.
ഈ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പൊടുന്നനെയായിരുന്നു പിസിസി അധ്യക്ഷന്മാരോട് രാഹുലിന്റെ ചോദ്യം.
രാഹുലിന്റെ പെട്ടെന്നുള്ള ചോദ്യത്തില്‍ നേതാക്കള്‍ പതറി. ആരും ഉത്തരം നല്‍കാതെ പരസ്പരം നോക്കി. പലരും ആ സമയം വിചാരിച്ചത് തങ്ങളെ ഉദ്ദേശിച്ചാണോ രാഹുലിന്റെ ചോദ്യമെന്നായിരുന്നു.
രാഹുലിന്റെ ചോദ്യത്തോടെ ഉണ്ടായ നിശബ്ദത ഭേദിച്ചത് പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവായിരുന്നു. തന്റെ സംസ്ഥാനത്തെ വലിയ വിഭാഗം ആളുകളും മദ്യപിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തുടര്‍ന്ന് മദ്യവര്‍ജ്ജനം പ്രായോഗികമല്ലെന്നു വരെയുള്ള ചര്‍ച്ച യോഗത്തിലുണ്ടായി. പാര്‍ട്ടി അംഗത്വത്തിനായുള്ള ഇത്തരം നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന വികാരത്തിലേക്കാണ് ചര്‍ച്ച പുരോഗമിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
നവംബര്‍ ഒന്നിന് ആരംഭിക്കുന്ന പാര്‍ട്ടിയുടെ അംഗത്വ യജ്ഞത്തിനുള്ള ഫോമില്‍ മദ്യവര്‍ജന നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗത്വം സ്വീകരിക്കുമ്ബോള്‍ ഉള്ള പ്രതിജ്ഞയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പത്ത് വ്യവസ്ഥകലില്‍ ഒന്നാണ് മദ്യവര്‍ജനം. പൊതുവിടങ്ങളില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ ചോദ്യം ചെയ്യരുതെന്ന നിര്‍ദേശവും പാര്‍ട്ടി പുതിയ അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
2007ല്‍ ഇതേ പോലൊരു യോഗം ചേര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതികളൊന്നും ഈ രണ്ട് നിയമങ്ങളും കൃത്യമായി പാലിക്കുന്നില്ല. സംസ്ഥാന സമിതികള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കണമെന്നതാണ് രാഹുലിന്റെ നയമെന്നാണ് സൂചന.
നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ബഹുഭൂരിപക്ഷം പേരും മദ്യപിക്കും. അത് സര്‍വസാധാരണമായി മാറി കഴിഞ്ഞതാണ്. ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍. മെമ്ബര്‍ഷിപ്പ് ഫോമുകളില്‍ ഈ നിയമം എഴുതി വെച്ചിട്ടുണ്ട്. ഇത് പാര്‍ട്ടി പ്രവേശനത്തിന് തടസ്സമാകുന്നുണ്ട്. നവംബര്‍ ഒന്ന് മുതല്‍ അംഗത്വ ക്യാമ്ബയിന്‍ ആരംഭിക്കാനിരിക്കുകയാണ് കോണ്‍ഗ്രസ്. പത്ത് പോയിന്റുകള്‍ നിര്‍ബന്ധമായും അംഗങ്ങള്‍ പാലിച്ചിരിക്കണമെന്നാണ് ഇതില്‍ പറയുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് ചട്ടം. പുതിയതായി വരുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ നയങ്ങളെ പൊതുവേദിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
അതേസമയം കോൺഗ്രസ് ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. ആകെ ഭരണമുണ്ടായിരുന്ന രാജസ്ഥാനും പഞ്ചാബും ഇപ്പോൾ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…