Monday, June 17, 2024
spot_img

ഈ ഭാരതപുത്രനെ ഇന്ന് ലോകം അറിയുന്നു

ലോകത്തില്‍ ഇപ്പോള്‍ ഒരേ ഒരു മരുന്നിന്റെ പേര് മാത്രം..
Hydroxychloroquine (ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ) . ഈ മരുന്ന് ലോകത്തിന് സംഭാവന ചെയ്ത മഹാന്‍ ആരേന്നറിയേണ്ടേ?
ഇദ്ദേഹമാണ് പണ്ഡിതന്‍, രസതന്ത്രശാസ്ത്ര ജ്ഞന്‍, വ്യവസായ സംരംഭകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട പ്രഫുല്ല ചന്ദ്രറായ്. (ജനനം 1861 ഓഗസ്റ്റ് 2-മരണം 1944 ജൂണ്‍ 16)

നമ്മുടെ പ്രാചീന ഇന്ത്യയുടെ രസതന്ത്ര നേട്ടങ്ങള്‍ ക്രോഡീകരിച്ച് സംഗ്രഹിച്ച് ‘ഹിന്ദു രസതന്ത്രത്തിന്റെ ചരിത്രം’ ( History of Hindu Chemistry )എന്ന പേരില്‍ ഗ്രന്ഥം ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഇന്ത്യയിലുണ്ടായിരുന്ന ഈ രസതന്ത്ര ശാഖ, അറേബ്യയിലും യൂറോപ്പിലും നിലനിന്നിരുന്ന ആല്‍കെമിയാണ് പ്രാചീനകാല രസതന്ത്രം എന്നു വിശ്വസിച്ചിരുന്നവരെ ഞെട്ടിച്ചു. മാത്രവുമല്ല ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും വളര്‍ത്താന്‍ പോന്ന കൃതിയും കൂടിയായിരുന്നു അത്.

1895ലാണ് പ്രഫുല്ല ചന്ദ്രറായ് മെര്‍ക്യുറസ് നൈട്രൈറ്റിന്റെ തന്റെ പ്രശസ്തമായ കണ്ടുപിടിത്തം നടത്തിയത്.

പഴയ ബംഗാളിലെ ഖുല്‍നാ ജില്ലയില്‍. ഭാരതത്തിലെ ആദ്യത്തെ മരുന്ന് നിര്‍മ്മാണ കമ്പനിയായ ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. അനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഇവരെപ്പോലെയുള്ള മഹത് വ്യക്തികളെ പറ്റി നിങ്ങളെ സ്‌കൂളുകളില്‍ പഠിപ്പിക്കാറുണ്ടായിരുന്നില്ല. സ്‌കൂളുകളില്‍ ബാബറിനും അക്ബറിനും നീക്കി വച്ച പേജുകളില്‍ ഒരു വരി എങ്കിലും ഇദ്ദേഹത്തെ പ്പോലുള്ള ദേശസ്‌നേഹികളെ കുറിച്ച് ഉണ്ടായിരുന്നില്ല.

എത്ര തന്നെ സത്യത്തെ മൂടിവച്ചാലും ആ സത്യം സൂര്യ കോടി ശോഭയായി ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടും എന്നതിന് ഉദാഹരണമാണ് ഇന്നു നാം കേള്‍ക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന നാമം.
ഇപ്പോള്‍ എല്ലാ ലോക രാജ്യങ്ങളുടെ നാവില്‍ ഈ മന്ത്രങ്ങള്‍ മാത്രം. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍…ഭാരതം…പ്രഫുല്ല ചന്ദ്രറായ്…

Related Articles

Latest Articles