മസാച്യുസെറ്റ്സ് : 103ാം വയസില് കോവിഡിനെ തോല്പ്പിച്ച മുത്തശ്ശി ബിയര് കഴിച്ച് ആഘോഷിക്കുന്ന ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് വൈറല്.. അമേരിക്കയിലെ മസാച്യുസെറ്റ്സിലാണ് സംഭവം. ജീവിതത്തിലേക്കുള്ള തിരിച്ച് വരവിനെ ബിയര് കഴിച്ച് ആഘോഷിക്കുന്ന ജെന്നി സ്റ്റെജ്നയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില് വൈറലായത്..
കോവിഡിനെതിരായ പോരാട്ടത്തില് ഒരു ഘട്ടത്തില് ജീവന് നഷ്ടമായെന്ന് ആരോഗ്യ പ്രവര്ത്തകര് വിധിയെഴുതിയ ശേഷമാണ് ജീവിതത്തിലേക്ക് അത്ഭുതകരമായ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്.വാഷിംഗ്ടണില് നിന്ന് അടുത്തിടെയാണ് ഈസ്റ്റണിലേക്ക് ഇവര് താമസം മാറിയെത്തിയത്. ലൈഫ് കെയര് സെന്റര് ഓഫ് വില്ബ്രാഹത്തിലെ ആദ്യ കോവിഡ്19 രോഗിയായിരുന്നു ജെന്നി. കോവിഡ്19 മൂര്ച്ഛിച്ചതോടെ ഭര്ത്താവിനും മക്കള്ക്കും അവസാനമായി ജെന്നിയെ കാണാനുള്ള അവസരം നല്കിയ ശേഷം ആശുപത്രി അധികൃതര് വീട്ടിലേക്ക് തിരിച്ച് അയച്ചിരുന്നു. ഇതിന് ശേഷമാണ് ജെന്നിയുടെ ആരോഗ്യ നിലയില് കാര്യമായ പുരോഗതിയുണ്ടായത്.നഷ്ടപ്പെട്ടെന്ന് കരുതിയ നിലയില് നിന്ന് ജെന്നി തിരിച്ച് വന്ന സന്തോഷത്തില് തണുത്ത ബിയറുമായാണ് ഭര്ത്താവ് ആശുപത്രിയിലെത്തിയത്. ആ സന്തോഷത്തിന്റെ ഭാഗമാകുകയായിരുന്നു ജെന്നി മുത്തശ്ശി.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…