Tuesday, May 14, 2024
spot_img

എംഎൽഎക്ക് ഒക്കെ എന്തും ആകാമല്ലോ

ബെംഗളൂരു: ലോക്ക് ഡൗണ്‍ നില നിൽക്കുന്ന സാഹചര്യത്തിൽ കര്‍ണാടകയില്‍ പേരക്കുട്ടിയ്‌ക്കൊപ്പം നടുറോഡില്‍ ടോയ് കാര്‍ ഓടിച്ച ജെഡിഎസ് എം.എല്‍.എ വിവാദത്തില്‍. ഗുബ്ബിയിലെ എം.എല്‍.എ ആയ എസ്.ആര്‍ ശ്രീനിവാസാണ് ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച് പേരകുട്ടിയോടൊപ്പം റോഡിലിറങ്ങിയത്.

ദേശീയപാതയില്‍ എസ്.പി ഓഫീസിന് മുന്നി വെച്ചായിരുന്നു എം.എല്‍.എയും പേരകുട്ടിയും ടോയ് കാറുമായി കളിക്കാൻ ഇറങ്ങിയത്. ആളുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ എം.എല്‍.എ റോഡില്‍ നിന്ന് മാറുകയായിരുന്നു.

കര്‍ണാടകയില്‍ കൊവിഡ് 19 ബാധയില്‍ മൂന്ന് പേരാണ് മരിച്ചത്.

Related Articles

Latest Articles