Sunday, June 9, 2024
spot_img

ലോകം പരിഭ്രാന്തിയിൽ; കോവിഡ് പിടിമുറുക്കുന്നു?

റോം: ലോകത്ത് കൊവിഡ്‌ ബാധിതർ ആറര ലക്ഷം. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍ 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തതെങ്കിൽ, ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്.

ഇറ്റലിയില്‍ മരണ സംഖ്യ പതിനായിരം കടന്നു. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്.

പന്ത്രണ്ടു പേര്‍ മരിച്ച പാകിസ്ഥാനില്‍ രോഗികളുടെ എണ്ണം 1400 കടന്നു.

Related Articles

Latest Articles