Sunday, January 11, 2026

എംപാനലുകാര്‍ക്ക് ഹൈക്കോടതിയുടെ തിരിച്ചടി; താത്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി; പിരിച്ചുവിടല്‍ നഷ്ടപരിഹാരം നല്‍കാതെയാണെങ്കില്‍ ലേബര്‍ കോടതിയെ സമീപിക്കാനും നിര്‍ദ്ദേശം

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട താല്‍കാലിക ജീവനക്കാര്‍ക്ക് ഹൈക്കോടതിയുടെ തിരിച്ചടി. പിരിച്ചുവിട്ടതിനെതിരെ എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‍സി വഴിയെന്ന് ഹൈക്കോടതി പറഞ്ഞു. 

അതേസമയം, താല്‍ക്കാലിക ജീവനക്കാര്‍ക്ക് കെഎസ്‌ആര്‍ടിസി പ്രതീക്ഷ നല്‍കിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. എം പാനല്‍ ജീവനക്കാര്‍ക്ക് വ്യാജ പ്രതീക്ഷ നല്‍കുന്നതോടൊപ്പം നിയമനത്തില്‍ കടിച്ച്‌ തൂങ്ങി കിടക്കാന്‍ അവരെ പ്രേരിപ്പിച്ചുവെന്നും കോടതി വിലയിരുത്തി. നഷ്ടപരിഹാരം കൂടാതെയാണ് പിരിച്ചുവിട്ടത് എന്ന് ആക്ഷേപം ഉണ്ടെങ്കില്‍ എം-പാനലുകാര്‍ക്ക് വ്യാവസായിക തര്‍ക്ക പരിഹാര കോടതിയെയോ ലേബര്‍ കോടതിയെയോ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Tags:

Related Articles

Latest Articles