Friday, May 3, 2024
spot_img

എന്റെ പൊന്നേ … ഇനി എന്നാ നിന്നെ അണിയാൻ പറ്റുക ; വില കുതിച്ചുയരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില ഇടിമിന്നൽ വേഗത്തിൽ കുതിച്ചുയരുന്നു. തുടർച്ചയായി എട്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് പവന് 320 രൂപ കൂടി ആകെ 39,720 രൂപയായി വർധിച്ചു . ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി.

280 രൂപ കൂടെ കൂടുകയാണെങ്കിൽ പവന് 40,000 രൂപയിലെത്തും. ഈ നിരക്കില്‍ ആഭരണങ്ങള്‍ വാങ്ങണമെങ്കില്‍ ജി എസ് ടി യും പണിക്കൂലിയും സെസുമുള്‍പ്പെടെ 44,000 രൂപയിലേറെ നല്‍കേണ്ടിവരും.
കോവിഡിനെ തുടർന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സുരക്ഷിത നിക്ഷേപമെന്ന് നിലയില്‍ ചിലര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് എന്നിവയാണ് വില വര്‍ദ്ധനവിന്റെ പ്രധാന കാരണങ്ങളായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് . അതേസമയം സ്വര്‍ണത്തിന്റെ വില ഉടനൊന്നും കുറയാനിടയില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കും

Related Articles

Latest Articles