Saturday, April 20, 2024
spot_img

മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി; നടപടി കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ തുടർന്ന്

മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ വീണ്ടും നീട്ടി. ദിനംപ്രതി കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ തുടർന്നാണ് നടപടി. ജൂലായ് 31ന് ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കേയാണ്, രോഗവ്യാപനം കണക്കിലെടുത്ത് ഓഗസ്റ്റ് 31 വരെ അടച്ചിടല്‍ നീട്ടിയിരിക്കുന്നത് .

എന്നാൽ, സംസ്ഥാനത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചു . വീണ്ടും തുടക്കം എന്ന ദൗത്യത്തിന്റെ ഭാഗമായി തിയേറ്ററുകള്‍, ഫുഡ് ‌കോര്‍ട്ടുകള്‍, റെസ്റ്റോറന്റുകൾ ഒഴികെ മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി്. ഓഗസ്റ്റ് അഞ്ചുമുതല്‍ ഇവ തുറന്നുപ്രവര്‍ത്തിപ്പിക്കാനാണ് അനുമതി . രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴുമണി വരെ തുറന്നുപ്രവര്‍ത്തിപ്പിക്കാം . അതേസമയം, റെസ്റ്റോറന്റുകളില്‍ പാര്‍സല്‍ സര്‍വീസ് തുടരാം.

ഇതിനു പുറമേ , അവശ്യ സേവനങ്ങള്‍ക്ക് പുറമേയുളള ഷോപ്പിങ്ങ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് പുറത്ത് പോകുന്നതിന് നിയന്ത്രണം തുടരുന്നതാണ് . തൊട്ടടുത്തുളള പ്രദേശങ്ങള്‍ വരെ മാത്രമേ ഇതിന് വേണ്ടി പുറത്തിറങ്ങാന്‍ അനുവദിക്കുകയുളളൂ. മുഖാവരണം ഉള്‍പ്പെടെ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണം. ആള്‍ക്കൂട്ടം എവിടെയും അനുവദിക്കുകയില്ല. കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് 50 പേരില്‍ കൂടുതല്‍ അനുവദിക്കില്ല. സംസ്‌കാര ചടങ്ങളില്‍ 20 പേരെ മാത്രമേ അനുവദിക്കുകയുളളൂവെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു

Related Articles

Latest Articles