Tuesday, December 16, 2025

എല്ലാം തയ്യാർ; ഇനിയൊന്ന് വിരൽ ഞൊടിച്ചാൽ മതി

ദില്ലി : ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശമായ പാങ്ങോങ്ങില്‍ ചൈനീസ് സൈന്യം ഹെലിപ്പാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. വീണ്ടും ഇന്ത്യയെ പ്രകോപിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പാങ്ങോങ്ങില്‍ ഇന്ത്യന്‍ ഭാഗത്തുള്ള നാലാം മലനിരയില്‍ (ഫിംഗര്‍ 4) ചൈനീസ് സേന ഹെലിപാഡ് നിര്‍മിക്കാനാണ് ശ്രമം. കൂടാതെ രണ്ടാം മലനിര (ഫിംഗര്‍ 2) വരെ കടന്നുകയറാനും ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഇതിനെതിരെ ഇന്ത്യ നടപടികള്‍ ശക്തമാക്കി കഴിഞ്ഞു. ഐടിബിപി സേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ള സംഘം ചൈനീസ് സൈന്യത്തെ പ്രതിരോധിക്കുന്നതിനായി പ്രദേശത്ത് നിലയുറപ്പിച്ച്‌ കഴിഞ്ഞു.

ലഡാക്കിലെ ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ സൈന്യം വ്യോമതാവളങ്ങള്‍ വരെ ഒരുക്കി കഴിഞ്ഞു. ചൈന അതിര്‍ത്തിയില്‍ സജ്ജീകരിച്ചിരിക്കുന്ന വിമാന കേന്ദ്രങ്ങള്‍ക്ക് തുല്യമായ സംവിധാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേന ഒരുക്കിയിരിക്കുന്നത്. ടിബറ്റിലും സിന്‍ജിംയാങ് മേഖലകളിലും ചൈന ഒരുക്കിയിരിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് ബദലായി വ്യോമത്താവളങ്ങളും ഡ്രോണുകളും ഇന്ത്യ സജ്ജീകരിച്ചതായി വ്യോമസേന അറിയിച്ചു.

3488 കിലോമിറ്റര്‍ അതിര്‍ത്തി സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായും കരസേനയും വ്യക്തമാക്കി. ബറേലി, തേസ്പൂര്‍, ചാബുവാ, ഹസീമാരാ എന്നീ കേന്ദ്രങ്ങളില്‍ നിന്നും അതിര്‍ത്തിയിലെത്താനാണ് ഇന്ത്യയുടെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Related Articles

Latest Articles