Thursday, October 29, 2026

എന്താണ് യാഥാർഥ്യം?അലി അക്ബർ പറയും.KHNA,ദ റിയൽ സ്റ്റോറി,ചരിത്ര വെബിനാർ ഇന്ന്

കേരളം ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ, ചലച്ചിത്രസംവിധായകനും സാംസ്കാരികപ്രവർത്തകനുമായ അലി അക്ബർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വെബിനാർ ഇന്ന് നടക്കും.കേരളചരിത്രത്തെ വികലമാക്കി,കൊലയാളികളെ മഹാന്മാരാക്കി ചിത്രീകരിക്കുന്ന, വർത്തമാനകാലസംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.’ദ റിയൽ സ്റ്റോറി’എന്ന ഈ വെബിനാറിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളും,ചരിത്രാന്വേഷകരും,സാംസ്കാരികപ്രവർത്തകരും പങ്കെടുക്കും.രാജീവ് ഭാസ്കരൻ പരിപാടിയുടെ മോഡറേറ്ററായി പ്രവർത്തിക്കും.KHNA വെബിനാറിന്റെ മാധ്യമപങ്കാളിയായ തത്വമയി ന്യൂസിലും തത്വമയി ടി വിയിലും പരിപാടി എല്ലാവർക്കും തത്സമയം കാണാം.

Related Articles

Latest Articles