Sunday, October 18, 2026

ആശങ്ക ഏറുന്നു ; രാജ്യത്ത് ഒറ്റദിവസം 20,000 ത്തോളം പേര്‍ക്ക് കോവിഡ് ; മരണം 16,095

ദില്ലി : ആശങ്ക വര്‍ധിപ്പിച്ച്‌ രാജ്യത്ത് കോവിഡ് രോഗവ്യാപനം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,000 ന് അടുത്ത് ആളുകള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം രോഗം കണ്ടെത്തിയവരുടെ എണ്ണം 19,906 ആണ്. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക് അടുത്തു. ഇതുവരെ 5,28,859 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,03,051 പേര്‍ ആക്ടീവ് കേസുകളാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 410 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 16,000 കടന്നു. 16,095 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3,09,713 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles