Thursday, May 2, 2024
spot_img

ഏറ്റവും കൂടുതൽ കാലം ജീവിച്ച ഹിസ്ബുൾ ഭീകരനെ ഇന്ത്യൻ സൈന്യം പടമാക്കി എന്താല്ലേ?

ശ്രീനഗർ: ജമ്മുവിൽ തീവ്രവാദികൾക്കെതിരെ സൈന്യത്തിന്റെ മുന്നേറ്റം തുടരുന്നു. സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഹിസ്‌ബുൾ മുജാഹിദീൻ തീവ്രവാദി കൂടി കൊല്ലപ്പെട്ടു. ജമ്മുവിലെ ഹന്ദ്‌വാര ജില്ലയിയിലായിരുന്നു സംഭവം. തീവ്രവാദി സംഘടന നേതാവ്‌ ബുർഹാൻ വാനിയാണ്‌ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തെക്കൻ കശ്‌മീർ ആസ്ഥാനമായാണ്‌ ബുർഹാൻ പ്രവർത്തിച്ചിരുന്നതെന്ന്‌ സൈന്യം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്‌.

അതേസമയമയം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദീൻ സംഘടനാത്തലവൻ മെഹ്‌റാസുദ്ദീൻ ഹൽവായ് കൊല്ലപ്പെട്ടിരുന്നു. പസിപോര – റെനാൻ പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടർന്ന് പോലീസും, സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മെഹ്റാസുൻ അടക്കമുള്ളവരെ കണ്ടെത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ തീവ്രവാദികൾ വെടിവച്ചതിനെ തുടർന്ന് നടന്ന വെടിവയ്പ്പിലാണ് മെഹ്റാസുദ്ദീൻ കൊല്ലപ്പെട്ടത്.

Related Articles

Latest Articles