വുഹാന് : ഒടുവില് തെറ്റ് സമ്മതിച്ച് ചൈനയുടെ കുറ്റ സമ്മതം .കൊറോണ വൈറസ് ആദ്യം റിപ്പോര്ട്ട് ചെയ്തപ്പോള് തന്നെ 34കാരനായ ലീ വെന്ലിയാങ് എന്ന ഡോക്ടര് മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് വെളിപ്പെടുത്തലാണ് ഇപ്പോള് പുറത്ത് വന്നിരിക്കുന്നത്.
കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെന്ട്രല് ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധനായിരുന്നു ലീ വെന്ലിയാങ്. ജില്ലയിലുടനീളം ആളുകളെ ഒരു വൈറസ് ബാധിക്കുന്നതായി മുന്കൂട്ടി കണ്ട അദ്ദേഹം ഇക്കാര്യം സുഹൃത്തുക്കളായ ഡോക്ടര്മാരുമായി ഡിസംബര് 30ന് മുന്പ് തന്നെ പങ്കുവെച്ചിരുന്നു.
സാര്സ് പോലെയുള്ള രോഗ ലക്ഷണങ്ങളോടെ ഏഴ് രോഗികള് തന്റെ ആശുപത്രിയില് ചികിത്സയില് ഉണ്ടെന്നും, എല്ലാവരും ഒരേ മാര്ക്കറ്റില്നിന്ന് മൃഗ മാംസം വാങ്ങി ഭക്ഷിച്ചിരുന്നവരാണെന്നും ഡോക്ടര് പറഞ്ഞിരുന്നു.ഇക്കാര്യം അധികൃതരെ അറിയിക്കണമെന്നുമായിരുന്നു ഡോക്ടറുടെ ആവശ്യം.
അതേസമയം ലീയുടെ ഈ സന്ദേശങ്ങള് സോഷ്യല് മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു. ഇക്കാര്യം ശ്രദ്ധയില്പ്പെട്ട ചൈനീസ് സര്ക്കാര് മുന്കരുതല് എടുക്കുന്നതിന് പകരം, അഭ്യൂഹങ്ങള് പ്രചരിപ്പിച്ചെന്നാരോപിച്ച് ജനുവരി മൂന്നിന് ഡോക്ടര്ക്കെതിരെ നടപടി സ്വീകരിച്ചു. നിയമനടപടികള് ഉണ്ടായതോടെ തനിക്ക് തെറ്റുപറ്റിയെന്നും, ഭാവിയില് ഇത് ആവര്ത്തിക്കില്ലെന്നും ഡോക്ടര് സത്യവാങ്മൂലം നല്കിയതോടെയാണ് അധികൃതര് നടപടികള് അവസാനിപ്പിച്ചത്.
എന്നാല് പിന്നീടുള്ള ദിവസങ്ങള് ഡോക്ടറുടെ മുന്നറിയിപ്പ് സത്യമാകുന്നതിനാണ് ലോകം മുഴുവന് സാക്ഷ്യം വഹിച്ചത്. രോഗികളെ ചികിത്സിച്ച ലീ വെന്ലിയാങ് ഉള്പ്പെടെ ആയിരക്കണക്കിനാളുകള് രോഗം ബാധിച്ച് മരിച്ചു.
ലക്ഷക്കണക്കിനാളുകള്ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില് നിന്ന് ലോകം മുഴുവന് വൈറസ് പടര്ന്നു. ഫലപ്രദമായ മരുന്ന് കണ്ടെത്താത്തതിനാല് വൈറസിനെ വരുതിയിലാക്കാന് ഇതുവരെ സാധിച്ചിട്ടുമില്ല. ഒടുവില് അന്നൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില് ഒരുപക്ഷേ ലോകം മുഴുവന് രോഗം വ്യാപിക്കില്ലായിരുന്നെന്നും,ഡോക്ടറായിരുന്നു ശരിയെന്നും ചൈനീസ് ഭരണകൂടം ഇപ്പോള് തിരിച്ചറിഞ്ഞിരിക്കുകയാണ്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…