Wednesday, May 29, 2024
spot_img

ഓൺലൈൻ ക്ലാസുകൾ;അനുമതി നൽകി മന്ത്രാലയം

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ സ്വകാര്യ സ്​കൂളുകള്‍ക്ക്​ ഒാണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ഏഴ്​മാസത്തോളം രാജ്യത്തെ വിദ്യാഭ്യാസ മേഖല സ്​തംഭിക്കുന്നത്​ ഒഴിവാക്കാനാണ്​ ഒാണ്‍ലൈന്‍ ക്ലാസുകള്‍ക്ക്​ അനുമതി നല്‍കിയത്​.​ നേരത്തെ ഒാണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന്​ വ്യക്​തമാക്കിയിരുന്ന മന്ത്രാലയം ഉത്തരവ്​ ലംഘിച്ചാല്‍ ശക്​തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്​ നല്‍കിയിരുന്നു. എന്നാൽ ഇൗ ഉത്തരവ്​ റദ്ദാക്കി. 12ാം ക്ലാസിന്​ ആഗസ്​റ്റ്​ നാലിനും ഒന്നുമുതല്‍ 11 വരെ ക്ലാസുകള്‍ക്ക്​ ഒക്​ടോബര്‍ നാലിനുമാണ്​ സ്​കൂള്‍ തുറക്കുന്നത്.

Related Articles

Latest Articles