Sunday, May 19, 2024
spot_img

ജയിലുകളിൽ തിരക്ക് കുറയ്ക്കുന്നു

ക​ണ്ണൂ​ര്‍: കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്നും എ​ട്ട് റി​മാ​ന്‍​ഡ് ത​ട​വു​കാ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.ജ​യി​ലു​ക​ളി​ലെ തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണ് നടപടി. വി​വി​ധ കേ​സു​ക​ളി​ല്‍ റി​മാ​ന്‍​ഡി​ലാ​യ എ​ട്ടു ​പേ​രെ​യാ​ണ് ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേശത്തെ തു​ട​ര്‍​ന്ന് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​ത്.

ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ട​ക്കം 78 ശി​ക്ഷാ ത​ട​വു​കാ​ര്‍​ക്ക് നേ​ര​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നു. 60 ദി​വ​സ​ത്തെ പ​രോ​ളാ​ണ് അ​വ​ര്‍​ക്ക് അ​നു​വ​ദി​ച്ച​ത്

തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ 300 ത​ട​വു​കാ​ര്‍​ക്ക് പ​രോ​ളോ, ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​രി​ഗ​ണി​ക്കാ​മെ​ന്ന് സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ട് ബാ​ബുരാ​ജ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

Related Articles

Latest Articles