Thursday, January 8, 2026

കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കടലില്‍ കുളിക്കുന്നതിനിടെ ഇന്നലെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ശാന്തി നഗര്‍ സ്വദേശി സ്റ്റെല്ലയുടെ മകന്‍ ആല്‍ഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

രണ്ട് സുഹൃത്തുത്തുക്കള്‍ക്കൊപ്പമാണ് പതിനഞ്ചുകാരനായ ആല്‍ഫിന്‍ കടലിലിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നു പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. ഇവരാണ് ആല്‍ഫിനെ കാണാതായ വിവരം സമീപത്തെ വീട്ടുകാരെ അറിയിച്ചത്.

മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്‌സും സംയുക്തമായി നടത്തുന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രോണും തിരച്ചിലിനായി ഉപയോഗിച്ചിരുന്നു.

Related Articles

Latest Articles