Monday, June 17, 2024
spot_img

കരിപ്പൂർ വിമാനാപകടം ;അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി അമേരിക്ക

ദില്ലി : കരിപ്പൂര്‍ വിമാനപകടത്തിൽ ദുഃഖം രേഖപ്പെടുത്തി അമേരിക്ക . വിമാനാപകടത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായി ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി ട്വീറ്റ് ചെയ്‌തു. അപകടത്തില്‍പ്പെട്ടവരും അവരുടെ പ്രിയപ്പെട്ടവരും തങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും ഉണ്ടാകുമെന്നായിരുന്നു അമേരിക്കന്‍ സ്ഥാനപതിയുടെ ട്വീറ്റ്.

നേരത്തെ പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ കരിപ്പൂർ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു. അപകടത്തില്‍ മരിച്ചരുടെ കുടുംബാം​ഗങ്ങളുടെ ദു:ഖത്തില്‍ ഒപ്പമാണെന്നും എല്ലാ സഹായങ്ങളും നല്‍കി അധികൃതര്‍ അപകടസ്ഥലത്തുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Related Articles

Latest Articles