Tuesday, October 13, 2026

തപസ്യ കലാ സാഹിത്യ വേദിയുടെ സമൂഹമാധ്യമ ചർച്ച

ചെങ്ങന്നൂർ : തപസ്യ കലാ സാഹിത്യ വേദി ചെങ്ങന്നൂർ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ ചർച്ച സംഘടിപ്പിച്ചു.
“പരിസ്ഥിതിയും മാനവരാശിയുടെ നില നിൽപ്പും ” എന്ന വിഷയത്തിലായിരുന്നു ഗ്രൂപ്പിൽ ചർച്ച നടന്നത്.

ഇന്ന് വൈകിട്ട് 3 മണിക്കായിരുന്നു ചർച്ച.ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായങ്ങൾ ഓഡിയോ രൂപത്തിൽ ഗ്രൂപ്പിൽ ഇട്ടു. ശ്രീ സജീന്ദ്രബാബുവിൻ്റെ അദ്ധ്യക്ഷതയിലായിരുന്നു പരിപാടി.
സ്വാഗതം താലൂക്ക് വർക്കിംഗ് പ്രസിഡൻ്റ് ശ്രീ എസ് കെ ശാന്തുവും വിഷയാവതരണം ശ്രീ. പി .കെ രാമചന്ദ്രനും നിർവഹിച്ചു.ശ്രീ. ഡോ. പ്രദീപ് ഇറവങ്കര,ശ്രീ . ഡോ. നിഷികാന്ത് ,ശ്രീമതി അനുപമ പ്രദീപ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.3.30 ന് സമാപന സന്ദേശത്തോട് കൂടി പരിപാടി അവസാനിച്ചു.

Related Articles

Latest Articles