Monday, June 17, 2024
spot_img

അരി ഇറക്കാൻ നോക്കുകൂലി കിട്ടിയേ പറ്റൂ എന്ന് സിഐടിയു സഖാക്കന്മാർ

തിരുവനന്തപുരം: നെടുമങ്ങാട് അമിത കൂലി ആവശ്യപ്പെട്ട് സംഘര്‍ഷം. അരി ഇറക്കുന്നതിന് സിഐടിയു തൊഴിലാളികള്‍ അമിത കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ഒരു ലോഡ് ഇറക്കുന്നതിന് 800 രൂപ അധികം ആവശ്യപ്പെട്ടത് കാരണം ലോഡ് ഇറക്കുന്നത് 10 മണിക്കൂറോളം വൈകി.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്ന അരി ഇറക്കുന്നതിന് അമിത കൂലി ആവശ്യപ്പെട്ട് ലോഡ് ഇറക്കുന്നത് വൈകിപ്പിക്കുന്ന സി ഐ ടി യു നിലപാട് മനുഷ്യത്വ രഹിതമാണെന്ന് ആക്ഷേപം ഉയരുന്നു.

Related Articles

Latest Articles