തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേശകനായി തിരിച്ചെത്തിയത് കേരളീയരുടെ ആരോഗ്യവിവരങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ ശേഖരിച്ച് വിദേശത്തേക്ക് കടത്തിയെന്ന വിവാദത്തിന്റെ കേന്ദ്രബിന്ദുവായ ആരോഗ്യ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി.
കഴിഞ്ഞ ദിവസമാണ് ആരോഗ്യ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദനെ ആരോഗ്യ ഉപദേഷ്ടാവായി പിണറായി വിജയന് നിയമിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെയും ഈ എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും കാലത്ത് വിവിധ പേരുകളില്‍ കാനഡയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി സര്‍വേ നടത്തിയത് വിവാദമായിരുന്നു.

