Tuesday, May 21, 2024
spot_img

കാനഡയില്‍ വെടിവയ്പ്; 16 പേര്‍ കൊല്ലപ്പെട്ടു

കാനഡ: കാനഡയിലെ നോവ സ്‌കോഷ്യ പ്രവിശ്യയില്‍ ഉണ്ടായ വെടിവയ്പില്‍ പതിനാറ് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. 30 വര്‍ഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ വെടിവയ്പാണിത്.

ഹാലിഫാക്‌സ് നഗരത്തിന് 100 കിലോമീറ്റര്‍ അകലെയുള്ള പോര്‍ട്ടാപിക്യുവില്‍ ഞായറാഴ്ച രാത്രിയാണ് വെടിവയ്പ് നടന്നത്. അമ്പത്തൊന്നുകാരനായ ഗബ്രിയേല്‍ വോട്മാന്‍ എന്നയാളാണ് വെടിവെയ്പിന് പിന്നിലെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു. പൊലീസ് വേഷത്തിലെത്തിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. പൊലീസിന്റെ പ്രത്യാക്രമണത്തില്‍ ഗബ്രിയേല്‍ കൊല്ലപ്പെട്ടതായാണ് വിവരം.

പോര്‍ട്ടാപിക്യുവില്‍ താത്ക്കാലികമായി താമസിച്ചുവരുന്നയാളാണ് അക്രമി. ഇയാള്‍ പൊലീസുകാരനായി വേഷംമാറുകയും തന്റെ കാറിനെ പൊലീസ് വാഹനം പോലെ മാറ്റുകയും ചെയ്തിരുന്നതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

Related Articles

Latest Articles