ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന് ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഒന്നും അതു കണ്ട മട്ടില്ല. എന്നാല്‍ അവര്‍ ശ്രദ്ധിച്ച മറ്റൊരു സംഭവം കാന്‍ ഫെസ്റ്റിന്റ റെഡ് കാര്‍പ്പറ്റില്‍ അരങ്ങേറിയിരുന്നു. ക്രിസ്തുവിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രം ധരിച്ചെത്തിയ നടിയെ സെക്യൂരിറ്റി ജീവനക്കാര്‍ കൈകാര്യം ചെയ്ത സംഭവമാണത്.
#cannesfestival #dominican #actress #dress