Tuesday, May 21, 2024
spot_img

കാലാവസ്ഥ ചതിച്ചു; സ്പേസ് എക്സ് ദൗത്യം മാറ്റിവച്ചു…

ഫ്‌ളോറിഡ: അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്‌സ് റോക്കറ്റിലേറി നാസ ഗവേഷകര്‍ ബഹിരാകാശത്തേക്ക് പറക്കാനുള്ള ദൗത്യം മാറ്റിവച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം.

ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് റോക്കറ്റ് ഉയര്‍ന്നു പൊങ്ങുന്നതിന് 20 മിനിറ്റുകള്‍ക്ക് മുന്പാണ് വിക്ഷേപണം നിര്‍ത്തിവച്ചത്. വിക്ഷേപണം ശനിയാഴ്ചത്തേക്കാണ് മാറ്റിവച്ചതെന്നും നാസാ വൃത്തങ്ങള്‍ അറിയിച്ചു.

ഡ്രാഗണ്‍ ക്രൂ കാപ്സ്യൂള്‍ എന്ന പര്യവേഷണ വാഹനത്തിലാണ് ബെങ്കെന്‍, ഡഗ്ഗ് ഹര്‍ലി എന്നീ നാസ ഗവേഷകര്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനിരുന്നത്. സ്പേസ് എക്സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്തുക.

കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി റഷ്യന്‍ ബഹിരാകാശ പേടകത്തിലായിരുന്നു അമേരിക്കന്‍ ഗവേഷകരെ ബഹിരാകാശ നിലയത്തില്‍ എത്തിച്ചിരുന്നത്. ഇത്തവണ അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന വിക്ഷേപണം എന്നതിലുപരി ഒരു സ്വകാര്യ വാഹനത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരം എന്ന പ്രാധാന്യവും ഈ വിക്ഷേപണത്തിനുണ്ട്.

Related Articles

Latest Articles