കാസര്‍ഗോഡ്: ജില്ലയില്‍ കോവിഡ് ബാധിതരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുമുണ്ടെന്ന് സ്ഥിരീകരണം. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഈ വിദ്യാര്‍ഥിനിക്കൊപ്പമിരുന്ന് പരീക്ഷ എഴുതിയിരുന്നവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 10 എ എന്ന ക്ലാസിലിരുന്നാണ് കുട്ടി പരീക്ഷ എഴുതിയത്. ഈ ക്ലാസില്‍ ഇരുന്നവരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒപ്പം വിദ്യാര്‍ഥിനിയുടെ സഹപാഠികളോടും ഐസൊലേനില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആ ക്ലാസില്‍ പരീക്ഷ ചുമതലയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററും നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാസര്‍ഗോട്ട് വെള്ളിയാഴ്ച മാത്രം 34 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ 80 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

