Tuesday, May 14, 2024
spot_img

കാർഷിക, പരമ്പരാഗത, വ്യാവസായിക മേഖലകൾക്ക് കൂടുതൽ ഇളവ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കാര്‍ഷിക പരമ്പരാഗത മേഖലകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേഖലകള്‍ക്കാണ് ഇളവ് അനുവദിക്കുക. എന്നാല്‍ ഏപ്രില്‍ 20-ന് ശേഷമായിരിക്കും ഇളവ് ലഭ്യമാകുകയെന്നും സര്‍ക്കാര്‍ അറിയിച്ചു. പരമ്പരാഗത വ്യവസായ മേഖലയ്ക്കാണ്‌ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സോണുകളുടെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ തരം തിരിക്കുന്ന കാര്യത്തില്‍ മാറ്റം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചു.രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളാണ് റെഡ് സോണായി കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ റെഡ് സോണില്‍ രോഗവ്യാപനം കൂടുതലുള്ള 4 ജില്ലകള്‍ മാത്രം മതി എന്നാണ് മന്ത്രി സഭാ യോഗ തീരുമാനം.നിലവിലെ തീരുമാന പ്രകാരം കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ റെഡ് സോണില്‍ നിന്നും ഓറഞ്ച് സോണിലേക്കും വയനാട്, കോട്ടയം ജില്ലകള്‍ പൂർണമായി ഗ്രീൻ സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുവാനുമാണ് മന്ത്രിസഭ തീരുമാനിച്ചത്.

Related Articles

Latest Articles