പോര്‍ട്ട് ലൂയിസ് : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതിരോധത്തിനായി മെഡിക്കല്‍ സാമഗ്രികള്‍ നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നാഥ്. ബുധനാഴ്ച എയര്‍ ഇന്ത്യയുടെ പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് മെഡിക്കല്‍ സാമഗ്രികള്‍ മൗറീഷ്യസിലേക്ക് അയച്ചത്.
അഞ്ച് ലക്ഷം ഹൈഡ്രോക്ലോറോക്വിന്‍ ഗുളികകള്‍ അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു. ഉന്നത സൗമനസ്യത്തിന് അടിവരയിടുന്നു. ഇന്ത്യയും മൗറീഷ്യസും തമ്മില്‍ അടുത്ത ബന്ധമാണെന്നും പ്രവിന്ദ് ജഗ്നാഥ് ചൂണ്ടിക്കാട്ടി. അതേ സമയം,കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്ന് മൂന്ന് ദശലക്ഷം യൂനിറ്റ് പാരസെറ്റമോള്‍ യു.കെയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി ചെയ്തിരുന്നു.

