Friday, October 9, 2026

കിമ്മിനെ കണ്ടതിൽ ട്രം​പിന് പെരുത്ത സന്തോഷം

വാഷിംഗ്‌ടൺ :ഉ​ത്ത​ര​കൊ​റി​യ​ന്‍ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്‍ ആ​രോ​ഗ്യ​വാ​നാ​യി മ​ട​ങ്ങി​യെ​ത്തി​യ​തി​ല്‍ വളരെയധികം സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. സാ​ര്‍​വ​ദേ​ശീ​യ തൊ​ഴി​ലാ​ളി ദി​ന​ത്തി​ലാ​ണ് കി​മ്മി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​ത്. ഉ​ത്ത​ര​കൊ​റി​യ​യി​ല്‍ ഒ​രു പു​തി​യ ഫാ​ക്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​ന്ന​ത്.

നേ​ര​ത്തെ, കിം ​പൊ​തു​വേ​ദി​ക​ളി​ല്‍ എ​ത്താ​താ​യ​തോ​ടെ അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു​വെ​ന്നും, അ​ദ്ദേ​ഹ​ത്തി​ന് അ​തീ​വ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നു​മെ​ല്ലാം വാ​ര്‍​ത്ത​ക​ള്‍ പ​ര​ന്നി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത​ക​ളോ​ട് ഉ​ത്ത​ര​കൊ​റി​യ ഔദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. നേ​ര​ത്തെ, കിം ​എ​വി​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് എ​ന്തു​പ​റ്റി​യെ​ന്ന് ത​നി​ക്ക് അ​റി​യാ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.അ​ദ്ദേ​ഹം ആ​രോ​ഗ്യ​വാ​നാ​യി​രി​ക്കു​ന്നു എ​ന്ന​ത് ഏ​റെ ആ​ഹ്ലാ​ദ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

Related Articles

Latest Articles