കേരളത്തില്‍ നിന്ന് കിറ്റെക്സിനെ ആട്ടിയോടിക്കുകയാണെന്ന് എംഡി സാബു.എം. ജേക്കബ്. നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി തെലുങ്കാനയിലേക്ക് പോകുന്നതിന് മുന്നോടിയായി നെടുമ്പാശേരിയില്‍ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മറ്റൊരു വ്യവസായിക്കും ഈ ഗതി വരരുത്. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്നറിയിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. തനിക്ക് ഏത് രാജ്യത്ത് പോയാലും വ്യവസായം നടത്താനാകുമെന്നും സാബു.എം.ജേക്കബ് പറഞ്ഞു. കിറ്റെക്സ് കേരളം വിടുന്ന വാർത്ത പുറത്തായി കിറ്റെക്സിന്റെ ഓഹരിമൂല്യം കുതിച്ചുയർന്നു നാണം കെട്ട് കേരളം

