landslides
ബെംഗളൂരു : ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാലുപേരെ കാണാതായി. രണ്ടു വീടുകള്‍ ഒലിച്ചുപോയി. കുടക് ജില്ലയിലെ തലക്കാവേരി ബ്രഹ്മഗിരി ഹില്‍സിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ നാരായണ ആചാരിയും ഭാര്യയും സഹോദരനും മറ്റൊരാളുമാണ് അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി കുടക് മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. തലക്കാവേരിയിലേക്കുള്ള റോഡില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായതിനാല്‍ ദേശീയ ദുരന്ത നിവാരണ സേനക്ക് അപകട സ്ഥലത്തേക്ക് എത്തിപ്പെടുന്നത് ദുഷ്കരമായെന്ന് കുടക് ഡെപ്യൂട്ടി കമ്മീഷണര്‍ ആനീസ് കണ്‍മണി ജോയ് അറിയിച്ചു. കഠിനപ്രയത്നങ്ങള്‍ക്ക് പിന്നാലെ ഉച്ചതിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകട സ്ഥലത്ത്
എത്തുവാൻ സാധിച്ചത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
കുടകിലെ ഹാരംഗി അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് 9425 ക്യുസക്സ് ജലം കാവേരി നദിയിലേക്ക് തുറന്നുവിട്ടു. ഹാരംഗി, കാവേരി നദികളുടെ ഇരുകരകളിലുമുള്ളവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
അതേസമയം, കുടക്, ദക്ഷിണകന്നട, ഉഡുപ്പി, ചിക്കമകളൂരു ജില്ലകളില്‍ വരുംദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെന്റ പ്രവചനം. കുടകില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.2018 ല്‍ കുടകിലെ സോമവാര്‍പേട്ടും മടിക്കേരിയും മണ്ണിടിച്ചിലില്‍ ഒറ്റപ്പെട്ടിരുന്നു.അതിനിടെ , വയനാട് അടക്കമുള്ള കബനിയുടെ വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് കബനി അണക്കെട്ടിന്റെ ഷട്ടറുകളും ഉയര്‍ത്തി. മുന്‍കരുതലിന്റെ ഭാഗമായി കബനി നദിയുടെ തീരഗ്രാമമായ എച്ച്.ഡി കോട്ടയിൽ ആളുകളെ മാറ്റിപാര്‍പ്പിച്ചു.
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…