Tuesday, May 21, 2024
spot_img

കുടകില്‍ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചില്‍; ക്ഷേത്രപൂജാരിയടക്കം നാല് പേരെ കാണാതായി

ബെംഗളൂരു : ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാലുപേരെ കാണാതായി. രണ്ടു വീടുകള്‍ ഒലിച്ചുപോയി. കുടക് ജില്ലയിലെ തലക്കാവേരി ബ്രഹ്​മഗിരി ഹില്‍സിലാണ് സംഭവം. ​ വ്യാഴാഴ്​ച രാവിലെയാണ്​ സംഭവം നടന്നത്​. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ നാരായണ ആചാരിയും ഭാര്യയും സഹോദരനും മറ്റൊരാളുമാണ്​ അപകടത്തില്‍പ്പെട്ടത്​.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി കുടക്​ മേഖലയില്‍ കനത്ത മഴയാണ്​ പെയ്യുന്നത്​. തലക്കാവേരിയിലേക്കുള്ള റോഡില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായതിനാല്‍ ദേശീയ ദുരന്ത നിവാരണ സേനക്ക്​ അപകട സ്ഥലത്തേക്ക് ​​എത്തിപ്പെടുന്നത്​ ദുഷ്​കരമായെന്ന്​ കുടക്​ ഡെപ്യൂട്ടി കമ്മീഷണര്‍ ആനീസ്​ കണ്‍മണി ജോയ്​ അറിയിച്ചു. കഠിനപ്രയത്​നങ്ങള്‍ക്ക്​ പിന്നാലെ ഉച്ചതിരിഞ്ഞാണ്​ രക്ഷാപ്രവര്‍ത്തകര്‍ക്ക്​ അപകട സ്ഥലത്ത്
എത്തുവാൻ സാധിച്ചത്​. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്​.

കുടകിലെ ഹാരംഗി അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന്​ 9425 ക്യുസക്​സ്​ ജലം കാവേരി നദിയിലേക്ക്​ തുറന്നുവിട്ടു. ഹാരംഗി, കാവേരി നദികളുടെ ഇരുകരകളിലുമുള്ളവരോട്​ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറിത്താമസിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

അതേസമയം, കുടക്​, ദക്ഷിണകന്നട, ഉഡുപ്പി, ചിക്കമകളൂരു ജില്ലകളില്‍ വരുംദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െന്‍റ പ്രവചനം. കുടകില്‍ റെഡ്​ അലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.2018 ല്‍ കുടകിലെ സോമവാര്‍പേട്ടും മടിക്കേരിയും മണ്ണിടിച്ചിലില്‍ ഒറ്റപ്പെട്ടിരുന്നു.അതിനിടെ , വയനാട്​ അടക്കമുള്ള കബനിയുടെ വൃഷ്​ടി പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന്​ കബനി അണക്കെട്ടിന്റെ ഷട്ടറുകളും ഉയര്‍ത്തി. മുന്‍കരുതലി​ന്റെ ഭാഗമായി കബനി നദിയുടെ തീരഗ്രാമമായ എച്ച്‌​.ഡി കോട്ടയിൽ ​ ആളുകളെ മാറ്റിപാര്‍പ്പിച്ചു.

Related Articles

Latest Articles