Friday, May 17, 2024
spot_img

കെ എം മാണി പെരും കള്ളനെന്ന് പിണറായി സർക്കാർ സുപ്രീം കോടതിയിൽ … കണ്ണുതള്ളി കിളിപോയി ജോസ്‌മോൻ

കയ്യാങ്കളി കേസിൽ “മാണി അഴിമതിക്കാരൻ”; സുപ്രീംകോടതിയോട് കേരളത്തിന്റെ മറുപടി.!

ദില്ലി: കെ.എം. മാണി അഴിമതിക്കാരൻ ആണെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ. ഇന്ന് നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെയാണ് സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ ഇക്കാര്യം പറഞ്ഞത്. മുൻ സോളിസിറ്റർ ജനറൽ കൂടിയാണ് അദ്ദേഹം.

കെ.എം. മാണി അഴിമതിക്കാരനായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ബജറ്റവതരണം എം.എൽ.എമാർ തടസ്സപ്പെടുത്തിയത് എന്നായിരുന്നു സർക്കാർ അഭിഭാഷകന്‍ പറഞ്ഞത്. അഴിമതിക്കാരനെതിരെയാണ് എം.എൽ.എമാർ സഭയിൽ പ്രതിഷേധിച്ചതെന്നും സർക്കാർ ശക്തമായി വാദിച്ചു.

എന്നാൽ, നിയമസഭയിൽ നടന്ന കയ്യാങ്കളി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് പിൻവലിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എന്ത് സന്ദേശമാണ് അക്രമത്തിലൂടെ എംഎൽഎമാർ നൽകിയതെന്നും അദ്ദേഹം ചോദിച്ചു.

കേസ് തീർപ്പാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ രൂക്ഷ വിമർശനം. ഹർജി പരിഗണിക്കുന്നത് ഈമാസം പതിനഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.

കേസ് തീർപ്പാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികൾ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തിൽ കോടതി ഇടപെടരുത് എന്നുമാണ് സർക്കാരിന്റെ ആവശ്യം. കേസിലെ പ്രതികളായ വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Articles

Latest Articles