യുപിയിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ബിജെപി തൂത്തുവാരിയ വാർത്ത നമ്മളെല്ലാം അറിഞ്ഞതാണ്. പക്ഷെ മലയാളികളിൽ പകുതിയിൽ കൂടുതൽ പേരും അത് അറിഞ്ഞു കാണില്ല, കാരണം ഇവിടെയുള്ള മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിഭാഗവും അത് നമ്മളെ അറിയിച്ചില്ല എന്നതാണ് സത്യം. ഇവിടെയുള്ള ബിജെപി വിരുദ്ധർ ഏറ്റവും കൂടുതൽ ഫാസിസം അടിച്ചേല്പിക്കുന്ന ഒരു വ്യക്തിയാണ് യോഗി ആദിത്യനാഥ്. യുപിയുടെ മുഖ്യമന്ത്രിയാ കരുത്തനായ സന്ന്യാസി എന്ന് വിളിക്കാവുന്ന യോഗി ആദിത്യനാഥ് എന്തുകൊണ്ട് ഇത്രയധികം ജനപ്രീതി നേടുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതിന്റെ ഒരു കാരണം മാത്രമാണ് ഇപ്പോൾ ഇവിടെ പറയുന്നത്.
ഒരേ ദിവസം 9 മെഡിക്കൽ കോളേജ് ആണ് ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ആയി പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നു സമർപ്പിക്കുന്നത്. ഒന്നോ രണ്ടോ അല്ല ഒൻപത് മെഡിക്കൽ കോളേജുകൾ.. വരുന്ന ജൂലൈ 9ന് ഈ മെഡിക്കൽ കോളേജുകൾ ജനങ്ങൾക്കായി സമർപ്പിക്കും.
വികസനമെന്നത് വെറും വാക്കുകളിലല്ല പ്രവൃത്തിയിലാണെന്ന് തെളിയിക്കുന്നതാണ് യുപിയിലെ ഈ മെഡിക്കൽ കോളേജുകൾ.
മികച്ച ബിസിനസ്സ് സൗഹാർദ്ദ സംസ്ഥാനമായി യുപി മാറിക്കഴിഞ്ഞു. എക്സ്പ്രസ്സ് ഹൈവേകളും തൊഴിൽ ശാലകളും മാത്രമല്ല ആശുപത്രികളും കോളേജുകളും അനവധി വരുന്നുണ്ട് പുതുതായി ഉത്തരപ്രദേശിലേക്ക്.
1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കേരളമില്ല.
1957 ൽ കേരളം ഉണ്ടാവുന്നതിനും 10 വർഷം മുൻപേ മലയാള നാട് ആരോഗ്യ രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും കണക്കിൽ ദേശീയ ശരാശരിക്കും മുകളിൽ ആണ് എന്നോർക്കണം.
അതിന് നമ്മുടെ നാട്ടിലെ പൂർവ്വസൂരികൾക്ക് നന്ദി പറയാം. അതിന്റെ ബലത്തിൽ ഉള്ള നോർമൽ ട്രാൻസിഷനിൽ ഇത് വരെ വന്നത് അല്ലാതെ പുതുതായി തൊഴിൽ രംഗത്തോ, ടാറ്റയും അമൂലും ഒക്കെ പോലെ വ്യവസായ രംഗത്തോ, കാർഷിക രംഗത്തോ ഒന്നും കേരളത്തിന്റേതായ ഒരു സംഭാവനയോ വ്യക്തി മുദ്രയോ പതിപ്പിക്കാൻ ആവാതെ 60 വർഷം കൊണ്ട് ഒരു ഉപഭോക്ത സംസ്ഥാനം മാത്രമായി കേരളം മാറി.
ഉപ്പ് തൊട്ട് കർപ്പൂരം വരെ അന്യ സംസ്ഥാനത്ത് നിന്നും കൊണ്ടു വരണം. അല്ലെങ്കിൽ പട്ടിണിയിലാവും നമ്മുടെ കേരളം.
ഗുജറാത്തും മഹാരാഷ്ട്രയും എല്ലാം 1947 ന് ശേഷം വളരുമ്പോഴും കുതിക്കുമ്പോഴും കേരളം വികസനത്തിലേക്ക് നയിക്കപ്പെടാൻ ആളില്ലാതെ 10 പേർക്ക് തൊഴിൽ നൽകാൻ സാഹചര്യം ഇല്ലാതെ ഗൾഫിലേക്ക് നോക്കി ഇരിപ്പാണ്. ഇപ്പോൾ ഉത്തർപ്രദേശിൽ നടക്കുന്നത് 25 വർഷം മുൻപ് ഗുജറാത്തിൽ നടന്നതാണ്, വികസന ഗാഥയാണ് അവിടെ കാണുന്നത്…
അതിന് ഭരണകർത്താക്കളുടെ ഇച്ഛാശക്തിയും സമർപ്പണ ബോധവും മാത്രം മതി. 25 വർഷങ്ങൾ ആയി ഗുജറാത്തിലും ഇപ്പോൾ ഉത്തർപ്രദേശിലും എല്ലാം കാണാൻ സാധിക്കുന്നത് ആ നായകത്വത്തിന്റെ തെളിവാണ്. മഹാരാഷ്ട്രയെയും ഗുജറാത്തിനെയും പിന്നിലാക്കാൻ പോന്ന വിഭവ സമ്പത്ത് ഉണ്ട് ഉത്തർപ്രദേശിന്. ഇല്ലാതിരുന്നത് ഒരു നായകൻ ആണ്.. അത് ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നാമത് ആവാൻ സാധിക്കുന്ന എല്ലാം ഉള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്..
ഇനി UP യിൽ നിന്ന് വരുന്നത് ഇത് പോലെ തന്നെയുള്ള വാർത്തകൾ ആവും. പക്ഷെ അതാരും നമ്മൾ മലയാളികൾക്കിടയിലേക്ക് എത്തിക്കില്ല. ഒരു മാധ്യമങ്ങളും ഉത്തർപ്രദേശിന്റെ വികസനക്കുതിപ്പിനെ പുകഴ്ത്തില്ല. ഒരാളും യോഗി ആദിത്യനാഥിന്റെ കഴിവിനെ വാഴ്ത്തിപ്പാടില്ല.
സ്വയം പട വെട്ടി ജയിച്ചു കയറി വരുമ്പോൾ മോദിക്ക് ആരും കൂടെ ഉണ്ടായിരുന്നില്ല, പക്ഷെ യോഗി ആദിത്യനാഥിന് മുകളിൽ ശിരസ്സിൽ കൈ വച്ച് എല്ലാ വികസനങ്ങൾക്കും കരുത്തു പകരാൻ സർവ്വശക്തനായ പ്രധാനമന്ത്രി തന്നെയാണ് കൂടെ ഉള്ളത്.
ഒൻപത് മെഡിക്കൽ കോളേജുകൾ ഒരുമിച്ച് തുറന്നു പ്രവർത്തിക്കാൻ ഉത്തർപ്രദേശ് തയ്യാറെടുക്കുമ്പോൾ പ്രബുദ്ധകേരളത്തിൽ പല കമ്പനികളും സരംഭം തുടരാനാവാതെ കെട്ടും കെട്ടി മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ചാണകത്തിൽ ചവിട്ടില്ലെന്ന് അഭിമാനത്തോടെ പറഞ്ഞ് പട്ടിണിയിലേക്കും മുരടിപ്പിലേക്കും ആണ്ടുപോകുന്നു കേരളം.
യുപി പോലുള്ള സംസ്ഥാനങ്ങൾ ചാണകത്തിൽ ചവിട്ടിക്കൊണ്ടുതന്നെ വികസനകുതിപ്പിലേക്കും ഉത്തമമാതൃകയിലേക്കും നടന്നു കയറുന്നു. ചിന്തിക്കുക ഈ ഇടത് വലത് ഭരണം കൊണ്ട് കുറേ ഗീർവാണങ്ങളല്ലാതെ കേരളം എന്താണ് നേടിയിട്ടുള്ളത്?
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

