Monday, May 20, 2024
spot_img

കൊറോണക്കാലം : വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇത് ജാമ്യകാലം

കൊച്ചി: രാജ്യത്തും സംസ്ഥാനത്തും ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിചാരണത്തടവുകാര്‍ക്കും, റിമാന്‍ഡ് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രില്‍ 30 വരെയാണ് നിലവില്‍ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏഴ് വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. അര്‍ഹരായവരെ ജയില്‍ സൂപ്രണ്ടുമാര്‍ മോചിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ സ്ഥിരം കുറ്റവാളികള്‍ക്ക് ഇടക്കാലജാമ്യത്തിന് അര്‍ഹതയില്ല .

കര്‍ശന നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. താമസ സ്ഥലത്ത് എത്തിയാല്‍ ഉടന്‍ പ്രതികള്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ജാമ്യത്തില്‍ പുറത്തിറങ്ങുന്നവര്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജാമ്യകാലാവധി കഴിയുമ്പോള്‍ പ്രതികള്‍ ബന്ധപ്പെട്ട കോടതികളില്‍ ഹാജരാകണം. ജാമ്യം തുടരുന്നത് സംബന്ധിച്ച് വിചാരണക്കോടതി തീരുമാനം എടുക്കും.

കേരളത്തിലെ ജയില്‍ സൂപ്രണ്ടുമാര്‍ കോടതി ഉത്തരവ് അനുസരിച്ച് അര്‍ഹരായ തടവുകാരെ മോചിപ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ ഏപ്രില്‍ 30 വരെയാണ് ജാമ്യമെങ്കിലും ലോക്ക് ഡൗണ്‍ കാലാവധി നീളുകയാണെങ്കില്‍ ഇതിനനുസരിച്ച് ജാമ്യ കാലാവധിയും നീട്ടും.

Related Articles

Latest Articles