Saturday, October 17, 2026

യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം മൂന്നായി. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 570 ആയി. മൂന്ന് പേര്‍ ഇന്ന് സുഖം പ്രാപിക്കുകയും ചെയ്തു. രണ്ട് ഇന്ത്യക്കാരും ഒരു ഫിലിപ്പൈനിയുമാണ് ഇന്ന് രോഗമുക്തരായത്.

47 വയസുള്ള അറബ് വനിതയാണ് ഇന്ന് മരണപ്പെട്ടത്. ഇവര്‍ക്ക് നേരത്തെ തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതോടൊപ്പം കൊവിഡ് ബാധ കൂടി സ്ഥിരീകരിച്ചതോടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയും ചെയ്തു. മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളോട് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു

Related Articles

Latest Articles