ദില്ലി : കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായ യോദ്ധാക്കള്‍ക്ക് ആദരവറിയിച്ച് മെയ് 3 ന് ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയും കച്ച് മുതൽ ദിബ്രുഗഡ് വരേയും ഇന്ത്യൻ വ്യോമസേന ഫ്ലൈ പാസ്റ്റ് നടത്തും. കൊറോണ പ്രതിരോധത്തിന് മുന്‍നിരയില്‍ നിന്ന് പോരാടിയ എല്ലാ യോദ്ധാക്കള്‍ക്കും സായുധ സേനയെ പ്രതിനിധീകരിച്ച് നന്ദി പറയുന്നതായി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അറിയിച്ചു..
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചിത്വ തൊഴിലാളികള്‍, പോലീസ്, ഹോം ഗാര്‍ഡുകള്‍, ഡെലിവറി ബോയ്സ്, മീഡിയ എന്നിവ ദുഷ്കരമായ സമയങ്ങളില്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന സര്‍ക്കാരിന്റെ സന്ദേശമാണ് അവര്‍ പ്രാവര്‍ത്തികമാക്കിയതെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.കൊറോണ വൈറസിനെതിരെ പോരാടുന്നവരുടെ പിന്നിൽ സായുധ സേന ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
മെയ് 3 ന് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ തീരങ്ങളിൽ നങ്കൂരമിടും. ഹെലികോപ്ടറുകൾ ആശുപത്രികൾക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തും.മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ഉപ സൈനിക മേധാവിമാരോടൊപ്പമായിരുന്നു മാധ്യമ കൂടിക്കാഴ്ച. ഇതാദ്യമായാണ് സംയുക്ത സൈനിക മേധാവി മറ്റു മൂന്ന് ഉപസൈനിക മേധാവിമാരോടൊപ്പം മാധ്യമങ്ങളെ കാണുന്നത്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…