പ്രവീണിനെ പിന്തുണച്ച് ജിഹാദികളെ പിടിച്ചുകെട്ടാൻ ഒരുങ്ങി കേന്ദ്രം

കുവൈറ്റ് സിറ്റി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഷെയർ ചെയ്തതിന്റെ പേരില്‍ അക്രമത്തിന് ഇരയായ പ്രവീൺ അക്രമികളുടെ പേരുകൾ വെളിപ്പെടുത്തി. കേന്ദ്രവിദേശകാര്യമന്ത്രി വി. മുരളീധരന് അയച്ച പരാതിയിലാണ് മര്‍ദ്ദിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കാസര്‍ഗോഡ് ചുള്ളിക്കര സ്വദേശി അസി , കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി അനീഷ്, അഷ്‌കര്‍ , ഹനീഫ , ഷനോദ് തുടങ്ങിയവരാണ് ആക്രമിച്ചതെന്ന് പ്രവീണ്‍ പരാതിയില്‍ പറഞ്ഞു.

സൈബര്‍ ആക്രമണം മൂലം മാനസികമോപദ്രവം കാരണം ശാരീരികമായും തകര്‍ന്ന അവസ്ഥയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും വി. മുരളീധരന് അയച്ച പരാതിയില്‍ വ്യക്തമാക്കുന്നു.

കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രവീൺ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനില്‍ എത്തിയ വീഡിയോയാണ് ഷെയർ ചെയ്തത്. തുടർന്ന് ജിഹാദികള്‍ അടങ്ങിയ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഹ്വാന പ്രകാരം ഇവര്‍ പ്രവീണിനെ തൊഴിലാളി ക്യാമ്പില്‍ കയറി തല്ലുകയായിരുന്നു. കാഞ്ഞങ്ങാട് ചുള്ളിക്കാരന്‍ അസിയാണ് പ്രവീണിനെ ലേബര്‍ ക്യാമ്പില്‍ കയറി തല്ലിയത്. ഈ വീഡിയോ ഷൂട്ട് ചെയ്തത് കൊല്ലം അഞ്ചല്‍ സ്വദേശിയായ അനീഷ് തടിക്കാട് എന്ന സിപിഎമ്മുകാരനാണ്. പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ മാപ്പ് പറയിക്കുകയും തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു.തുടർന്നാണ് ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നും പ്രവീൺ പറഞ്ഞു. പത്തോളം പേരാണ് പ്രവീണിനെ താമസസ്ഥലത്ത് കടന്നു കയറി മര്‍ദ്ദിച്ചത്. പ്രവീൺ നൽകിയ പരാതി വി.മുരളീധരന്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറി.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരെ മര്‍ദ്ദിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നീക്കം. ഇതിന്റെ ഭാഗമായി കുവൈറ്റ് പോലീസില്‍ പരാതി നല്‍കി ക്രിമിനലുകളെ പിടികൂടാനുള്ള ശ്രമവും ആരംഭിച്ചു.. ഇവരില്‍ രണ്ടു പേര്‍ കേരളത്തിലേക്ക് വരാന്‍ നോര്‍ക്ക റൂട്ടില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇവര്‍ ഇന്ത്യയില്‍ എത്തിയാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രവാസികളായ ഹിന്ദുക്കളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന ജിഹാദികള്‍ അടങ്ങിയ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ ഒരു ഇര മാത്രമാണ് പ്രവീണ്‍. ഇത്തരത്തിലുള്ള മറ്റു ക്രിമിനലുകളുടെ വിവരം കൂടി ലഭിച്ചാല്‍ കുവൈറ്റ് പൊലീസില്‍ പരാതി നല്‍കുമെന്ന് എന്‍ആര്‍എ സെല്‍ വ്യക്തമാക്കി.  

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

8 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

9 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

9 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

9 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

9 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

10 hours ago