Monday, May 20, 2024
spot_img

കൊറോണ വൈറസ് കാരണം കൊറോണ ബിയറും നിർത്തി

മെക്‌സിക്കോ : കൊവിഡ് 19 എന്ന രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് രാജ്യമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിൽ കൊറോണ ബിയറിന്റെ നിര്‍മാണവും വിതരണവും നിര്‍ത്തലാക്കി. വൈറസിന്റെ പേരിലുളള ബിയര്‍ ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കാന്‍ സാധ്യതയുളളതിനാല്‍ കൊറോണ ബിയര്‍ നിര്‍ത്തിവയ്ക്കാന്‍ മെക്‌സിക്കന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ഏപ്രില്‍ 30 വരെയാണ് നിര്‍മാണം നിര്‍ത്തിവച്ചിരിക്കുന്നത്.

വൈറസ് ലോകമെങ്ങും വ്യാപിച്ചതോടെ നേരത്തെ തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ കൊറോണ ബിയറിന്റെ പേരില്‍ ട്രോളുകള്‍ ഇറങ്ങി തുടങ്ങിയിരുന്നു. പിന്നിട് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടന്ന് വൈറസ് ലോകമെങ്ങും വ്യാപിച്ചതോടെ കൊറോണ ബിയറിന്റെ വില്‍പ്പനയ്ക്ക് അമേരിക്കയില്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം മെക്‌സിക്കോയില്‍ 1500 ല്‍ ഏറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച്‌ 50 പേര്‍ മരണപ്പെടുകയും ചെയ്തു.

Related Articles

Latest Articles