Sunday, May 12, 2024
spot_img

കോവിഡിനെ തുരത്താൻ ഹോമിയോപ്പതി ചികിത്സ;ഹോമിയോപ്പതി ലവേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സന്ദേശ ദീപം തെളിയിച്ചു

ലോകത്ത് കോവിഡ് പ്രതിസന്ധി ദിനം പ്രതി രൂക്ഷമാവുന്നതിനെ തുടർന്ന്, ഹോമിയോപ്പതി ലവേഴ്സ് ഫോറത്തിന്റെ അഭിമുഖ്യത്തിൽ ആഗോള തലത്തിൽ ‘ലൈറ്റ് എ ലാംപ് ‘ സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് ഏഴുമണിയ്ക്ക് ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ഉൾപ്പെടെയുള്ള ഹോമിയോ പ്രേമികൾ വിളക്ക് കൊളുത്തൽ പരിപാടി സംഘടിപ്പിച്ചു. ആഗോളതലത്തിൽ, ഹോമിയോപ്പതിയെ പൂർണ തോതിൽ കോവിഡ് 19 ചികിത്സയിൽ പ്രയോജനപ്പെടുത്തണം എന്ന അഭ്യർത്ഥന എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

കോവിഡ് 19പാന്റമിക് ആഗോള തലത്തിൽ ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധിയുടെ അടിസ്ഥാനം കൃത്യമായ മരുന്നില്ല എന്നതാണ്. ചികിത്സയ്ക്ക് അലോപ്പതി ഒഴികെയുള്ള മറ്റ് എല്ലാ ചികിത്സാ രീതികളെ അവഗണിച്ചതിന്റെ പരിണത ഫലം കൂടിയാണെന്നാണ് വിലയിരുത്തൽ .

ഈ രോഗം ഇന്ത്യയിൽ കണ്ടെത്തിയത് മുതൽ ക്ലിനിക്കൽ ട്രയൽ ആയിട്ടും ചികിത്സ ആയിട്ടും രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള ഹോമിയോ ഹോസ്പിറ്റലുകളിൽ ഹോമിയോ ചികിത്സ വിജയകരമായി നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആഗോളതലത്തിൽ ഹോമിയോപ്പതിയെ പ്രയോജനപ്പെടുത്തണമെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് .

യുഎഇ, യു. കെ, യു. എസ്. എ, ഫിലിപ്പീൻസ്, ആസ്ട്രെലിയ തുടങ്ങി പല രാജ്യങ്ങളിൽ നിന്നും ഈ പരിപാടിക്ക് ഇതിനകം പിന്തുണ ലഭിച്ചു കഴിഞ്ഞു.

Related Articles

Latest Articles