Sunday, April 28, 2024
spot_img

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് കൊല്ലം സ്വദേശി; മുങ്ങി മരിച്ച വൃദ്ധയ്ക്കും രോഗബാധ

കൊല്ലം : സംസ്ഥാനത്ത് കോവിഡ് മരണം തുടർകഥയാകുന്നു . കൊല്ലം വാളത്തുങ്കല്‍ സ്വദേശി ത്യാഗരാജനാണ് മരിച്ചത്. ഇയാള്‍ക്ക് 74 വയസായിരുന്നു. രോഗബാധ സ്ഥിരീകരിച്ചതിനെ കൊല്ലം പാരിപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ സ്ഥിതി ഗുരുതരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ, കഴിഞ്ഞ ദിവസം മുങ്ങി മരിച്ച വൃദ്ധയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം നെടുമ്പന സ്വദേശി ഗൗരി കുട്ടിയാണ് രോഗ ബാധ സ്ഥിരീകരിച്ചത് . ഇവര്‍ക്ക് 75 വയസായിരുന്നു.

ഇന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട ഔദ്യോഗിക കണക്കിലും രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്‍ പരിശോധനഫലം പോസിറ്റീവാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.

അതേസമയം , സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇന്നും നാന്നൂറ് കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 435 പേരില്‍ 206 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്..

Related Articles

Latest Articles